Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുന്നത് പുരോഗമിക്കുകയാണ്.

Fire breaks out in Sharjah Industrial area
Author
Sharjah - United Arab Emirates, First Published Dec 26, 2020, 7:50 PM IST

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണില്‍ ശനിയാഴ്ച വൈകുന്നരമാണ് തീ പടര്‍ന്നുപിടിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയ രണ്ടില്‍ വൈകുന്നേരം 4.55ഓടെയാണ് തീപ്പിടുത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. അത്യാഹിതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചത് പരിസരവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios