കെട്ടിടത്തിന്റെ പതിനാലാം നിലയിലായിരുന്നു തീപ്പിടുത്തം. ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മറ്റ് ഫ്ലാറ്റുകളിലുണ്ടായിരുന്നവരെ മുഴുവന്‍ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. 

ദുബൈ: ദേറയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബുധനാഴ്‍ച രാവിലെയാണ് റിഗ്ഗയിലെ ഫാല്‍ക്കണ്‍ ടവറില്‍ തീപ്പിടുത്തമുണ്ടായത്. രാവിലെ 9.01നാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

കെട്ടിടത്തിന്റെ പതിനാലാം നിലയിലായിരുന്നു തീപ്പിടുത്തം. ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മറ്റ് ഫ്ലാറ്റുകളിലുണ്ടായിരുന്നവരെ മുഴുവന്‍ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. 9.40ഓടെ തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപയാമോ പരിക്കുകളോ സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.