Asianet News MalayalamAsianet News Malayalam

ഷാര്‍ജയില്‍ വന്‍ തീപിടുത്തം; ആളപായമില്ല

തിങ്കളാഴ്ച രാവിലെ 8.02നാണ് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നഴ്സറിയുടെ ഒരു ഭാഗത്തുനിന്നാണ് തീപിടുത്തമുണ്ടായതെങ്കിലും ശക്തമായ കാറ്റില്‍ ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. 

fire broke in sharjah
Author
Sharjah - United Arab Emirates, First Published Nov 26, 2018, 11:43 PM IST

ഷാര്‍ജ: ഷാര്‍ജയിലെ സൂഖ് അല്‍ ജുബൈലിലെ സസ്യ നഴ്സറിയില്‍ തീപിടുത്തം. ഇവിടെയുണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച രാവിലെ 8.02നാണ് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നഴ്സറിയുടെ ഒരു ഭാഗത്തുനിന്നാണ് തീപിടുത്തമുണ്ടായതെങ്കിലും ശക്തമായ കാറ്റില്‍ ഇത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. നഴ്സറിയിലെ ചെടികളും മറ്റ് സാധനങ്ങളുമാണ് കത്തിനശിച്ചത്. അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. തുടര്‍ന്ന് സ്ഥലത്ത് ഫോറന്‍സിക് ഉദ്ദ്യോഗസ്ഥര്‍ പരിശോധന നടത്തി.

വ്യാപാര സ്ഥാപനങ്ങള്‍ മതിയായ അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios