മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കി.

മസ്‌കത്ത്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ ജാഫ്നിനിലെ വ്യവസായ മേഖലയിലെ ഒരു വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred