ദുബൈ പൊലീസും അഗ്നിശമനസേനയും മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് തീ അണച്ചത്.
ദുബൈ: ദുബൈയില്‍ അൽ ഖൂസ് വ്യവസായമേഖലയിൽ വൻ അഗ്നിബാധ. അല്‍ ഖൂസ് വ്യവസായ മേഖല ഏരിയ 1 ലെ റീസൈക്ലിങ് വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ദുബൈ പൊലീസും അഗ്നിശമനസേനയും മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് തീ അണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ദുബൈ മീഡിയ ഓഫിസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയാണ് ബുർജ് ഖലീഫയ്ക്ക് സമീപം 35 നില കെട്ടിടത്തിന് തീപിടിച്ചത്. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.
Read More - ബഹ്റൈനില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 28 പേരെ രക്ഷപ്പെടുത്തി
യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍
ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു. അപകടമുണ്ടായ സ്ഥലത്തു നിന്ന് ഉടനെ രക്ഷപ്പെട്ട ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു. രണ്ട് ദിവസം മുമ്പുണ്ടായ അപകടത്തില്‍ മരണപ്പെട്ട പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.
ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്കുള്ള മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. ദുബൈയിലേക്കുള്ള ദിശയില്‍ ശൈഖ് ഖലീഫ ബ്രിഡ്ജിന് സമീപം കാല്‍നട യാത്രക്കാരന്‍ ആറ് വരിപ്പാത മുറിച്ചുകടക്കുന്നതിനിടെ ഒരു യുവാവ് ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 6.38നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ പൊലീസിന് വിവരം ലഭിച്ചതെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗനീം പറഞ്ഞു.
Read More - സൗദി അറേബ്യയിലെ മരുഭൂമിയില്‍ കാണാതായ ബാലനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തി
സംഭവം അറിഞ്ഞ ഉടനെ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും പ്രവാസി അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ ഈ സമയത്തിനകം ഇടിച്ച വാഹനവുമായി ഡ്രൈവറും സംഭവസ്ഥലത്തു നിന്ന് കടന്നുകളഞ്ഞു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവരെ കണ്ടെത്താനായി തെരച്ചില്‍ തുടങ്ങി. 30 വയസില്‍ താഴെ മാത്രം പ്രായമുള്ള ഡ്രൈവറെ 48 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്‍തു. കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.
