റാസ് അല്‍ ജിന്‍സ് പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തം തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

മസ്‌കറ്റ്: ഒമാനിലെ(Oman) സുര്‍ വിലായത്തില്‍ ഒരു വീട്ടില്‍ തീപിടിത്തം(fire). സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റാസ് അല്‍ ജിന്‍സ് പ്രദേശത്തെ വീട്ടിലുണ്ടായ തീപിടിത്തം തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. 

Scroll to load tweet…

യുഎഇയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

അബുദാബി: അബുദാബി(Abu Dhabi) ഹംദാന്‍ സ്ട്രീറ്റില്‍(Hamdan Street) 21 നില കെട്ടിടത്തില്‍ തീപിടിത്തം(fire). കഴിഞ്ഞ ദിവസം രാത്രി 10:02നാണ് കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായ വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതെന്ന് അബുദാബി സിവില്‍ ഡിഫന്‍സ്(Abu Dhabi Civil Defense) അറിയിച്ചു. 

ഉടന്‍ തന്നെ സ്ഥലത്തെത്തിയ അബുദാബി സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു. പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. അന്വേഷണത്തിനായി കേസ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. തീപിടിത്തം പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും കെട്ടിട ഉടമകള്‍ക്ക് സിവില്‍ ഡിഫന്‍സ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.