അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു.  

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടുത്തം. അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കുടുങ്ങിയ നാലുപേരെ അഗ്നിശമനസേന വിഭാഗം രക്ഷപ്പെടുത്തി.

ബൗഷാര്‍ വിലായത്തിലെ അല്‍ അതായിബ ഏരിയയിലെ ഒരു കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപ്പിടുത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. അപ്പാര്‍ട്ട്‌മെന്റില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു.