കെട്ടിടത്തിന്റെ മുകളിൽ നിന്നും തീനാളങ്ങളും പുകയും ഉയരുന്നുണ്ടായിരുന്നു. കെട്ടിടത്തിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു.

ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപ്പിടുത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പടർന്നുപിടിച്ചത്. 

കെട്ടിടത്തിന്റെ മുകളിൽ നിന്നും തീനാളങ്ങളും പുകയും ഉയരുന്നുണ്ടായിരുന്നു. കെട്ടിടത്തിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഷാർജ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ച ഉടൻ സമ്നാൻ, മിന എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന അംഗങ്ങൾ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona