Asianet News MalayalamAsianet News Malayalam

സൗദിയില്‍ വീടിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം

തബൂക്കില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു. എസിയില്‍ നിന്നാണ് തീപടര്‍ന്നത്.

fire engulfed saudi house house woman died
Author
Tabuk Saudi Arabia, First Published Oct 11, 2019, 11:01 AM IST

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ വീടിന് തീപിടിച്ച് 30 വയസുകാരി മരിച്ചു. വീട്ടിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപടര്‍ന്നുപിടിച്ചതോടെ വീടിനുള്ളില്‍ പുകനിറഞ്ഞ് ശ്വാസം മുട്ടിയാണ് യുവതി മരിച്ചത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീ നിയന്ത്രണ വിധേയമാക്കിയ ശേഷം യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലായ യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Follow Us:
Download App:
  • android
  • ios