ദുബൈ: ദുബൈയില്‍ പബ്ലിക് ട്രാന്‍സ്‍പോര്‍ട്ട് ബസിന് തീപിടിച്ചു. കരാമയില്‍ ഞായറാഴ്‍ച വൈകുന്നേരമായിരുന്നു സംഭവമെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

വൈകുന്നേരം 5.30ഓടെ ബുര്‍ജുമാന്‍ ഷോപ്പിങ് മാളിന് സമീപത്തായിരുന്നു തീപ്പിടുത്തം. പ്രദേശത്ത് കറുത്ത പുക നിറഞ്ഞു.  ബസില്‍ നിന്ന് തീ ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്.