റിയാദ്​: ജിദ്ദയിലെ ഇലക്​ട്രിക്​ സൂഖിൽ തീപിടിത്തം. അസീസിയ ഡിസ്​ട്രിക്​റ്റിലെ ഇലക്​ട്രിക്​ സാധനങ്ങൾ വിൽക്കുന്ന സൂഖിലായിരുന്നു അഗ്​നിബാധ. ചൊവ്വാഴ്​ച ഉച്ചകഴിഞ്ഞ്​ 3.15 നാണ്​ ഇലക്​​ട്രിക്​ സാധനങ്ങൾ വിൽപന നടത്തുന്ന കോംപ്ലക്​​സിനുള്ളിലെ കടകളിൽ അഗ്​നിബാധയുണ്ടായത്​. വിവരം ലഭിച്ച ഉടൻ അഗ്​നിശമന വിഭാഗത്തി​െൻറ നിരവധി യൂനിറ്റുകൾ സ്​ഥലത്തേക്ക്​ തിരിച്ചതായി മക്ക മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ ബിൻ ഉസ്​മാൻ അൽഖർനി പറഞ്ഞു. തീ നിയന്ത്രവിധേയമാക്കുകയും മറ്റ്​ സ്​ഥലങ്ങളിലേക്ക്​ പടരാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കുകയും ചെയ്​തതായി വക്​താവ്​ കൂട്ടിച്ചേർത്തു.