സംഭവത്തില്‍ ആളപായമില്ല. കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ മാളില്‍ തീപ്പിടുത്തം. മാളിന്റെ മുന്‍വശത്താണ് തീ പടര്‍ന്നുപിടിച്ചത്. ഹവല്ലി, സാല്‍മിയ, ശുഹ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. 

ടുണീസ് സ്ട്രീറ്റിന്റെ അവസാന ഭാഗത്ത് മൂന്നാം റിങ് റോഡിന് അഭിമുഖമായുള്ള കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona