മസ്‍കത്ത്: ഒമാനിലെ ബോഷര്‍ ഗവര്‍ണറേറ്റില്‍ ലേബര്‍ ക്യാമ്പില്‍ തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് പൊതു അതോരിറ്റി അറിയിച്ചു. ചൊവ്വാഴ്ച വൈരുന്നേരമായിരുന്നു സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളും മറ്റ് സാധനങ്ങളും കത്തിനശിച്ചു.