കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇതേ തുടര്‍ന്ന് പ്രദേശമാകെ പുകയില്‍ മുങ്ങി.
കുവൈത്ത് സിറ്റി: കുവൈറ്റ് നാഷണല്‍ ബാങ്കിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തിലുണ്ടായിരുന്ന 2500ഓളം തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചശേഷം തീയണച്ചു. ആളപായമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റിയിലുള്ള ഷാര്‍ഖില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് തീ പടര്‍ന്നുപിടിച്ചത്. ഇതേ തുടര്‍ന്ന് പ്രദേശമാകെ പുകയില്‍ മുങ്ങി. അപകടമില്ലാതെ സ്ഥിതി നിയന്ത്രണവിധേയമാക്കിയ കുവൈറ്റ് അഗ്നിശമന വിഭാഗത്തിന് നന്ദി അറിയിച്ചുകൊണ്ട് കുവൈറ്റ് നാഷണല്‍ ബാങ്ക് ട്വീറ്റ് ചെയ്തു.
