അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല
സോഹാർ: ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സൊഹാർ വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലെ ഒരു വർക്ക്‌ഷോപ്പിനാണ് തീപ്പിടിച്ചതെന്ന് സിവിൽ ഡിഫൻസ് വാർത്തകുറിപ്പിൽ അറിയിച്ചു. അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
