മസ്‍കത്ത്: ഒമാനിലെ ഒരു കൊമേഴ്‍സ്യല്‍ സ്റ്റോറിലുണ്ടായ തീപിടുത്തം അഗ്നിശമനസേന നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. ബര്‍ക വിലായത്തിലെ അല്‍ സലാഹയിലാണ് തീപിടുത്തമുണ്ടായത്.

സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.