മസ്‌കറ്റ്: പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച് വിറക് നിറച്ച വാഹനം അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ പരിസ്ഥിതി സമിതിയുടെ പരിശോധന സംഘം പിടികൂടി. ഡ്രൈവര്‍ക്കും വാഹന ഉടമക്കുമെതിരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും അധികൃതരുടെ അറിയിപ്പില്‍ പറയുന്നു. ഒമാനിലെ സസ്യജാലങ്ങളുടെ നാശത്തിന് കാരണമാകുന്ന ദോഷകരമായ ഏത് പ്രവര്‍ത്തനങ്ങളും രീതികളും ഒഴിവാക്കുവാന്‍ ജനങ്ങളോട് ഒമാന്‍ പരിസ്ഥിതി സമതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.