Asianet News MalayalamAsianet News Malayalam

അറബ്-യൂറോപ്യന്‍ ഉച്ചകോടിക്കായി ഒമാന്‍ സംഘം എത്തി; സല്‍മാന്‍ രാജകുമാരനും മെര്‍ക്കലും തെരേസയും പങ്കെടുക്കും

ഷറം ഇല്‍ ഷെയിഖ് റെഡ് സീ റിസോർട്ടിൽ നടക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയിൽ മേഖലയിലെ അധിനിവേശം, സുരക്ഷ, മധ്യ പൂർവ പ്രദേശത്തെ സമാധാന പ്രക്രിയകൾ , യെമൻ, സിറിയ, ലിബിയ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങൾ - സായുധ പോരാട്ടങ്ങൾ, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി, എന്നി വിഷയങ്ങളിൽ കേന്ദ്രികരിച്ചായിരിക്കും ചർച്ചകൾ പുരോഗമിക്കുക

first arab european summit in Cairo egypt
Author
Cairo, First Published Feb 26, 2019, 1:20 AM IST

കെയ്റോ: കെയ്റോയിൽ നടക്കുന്ന പ്രഥമ അറബ് യൂറോപ്യൻ ഉച്ചകോടിയിൽ  പങ്കെടുക്കാൻ ഒമാൻ ഉപ പ്രധാനമന്ത്രി സൈദ് അസദ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഈജിപ്തിൽ എത്തിച്ചേർന്നു. രണ്ട് ദിവസത്തെ ഉച്ചകോടിയിൽ മേഖലയിലെ അധിനിവേശം, സുരക്ഷ, മധ്യ പൂർവ പ്രദേശത്തെ സമാധാന പ്രക്രിയകൾ, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി, എന്നിവ ചർച്ചയായേക്കും. ഇരുപതിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്

ഷറം ഇല്‍ ഷെയിഖ് റെഡ് സീ റിസോർട്ടിൽ നടക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയിൽ മേഖലയിലെ അധിനിവേശം, സുരക്ഷ, മധ്യ പൂർവ പ്രദേശത്തെ സമാധാന പ്രക്രിയകൾ , യെമൻ, സിറിയ, ലിബിയ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങൾ - സായുധ പോരാട്ടങ്ങൾ, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി, എന്നി വിഷയങ്ങളിൽ കേന്ദ്രികരിച്ചായിരിക്കും ചർച്ചകൾ പുരോഗമിക്കുക.

സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസന്റെ നേതൃത്വത്തിൽ ഉള്ള സംഘവും , ജർമൻ ചാൻസലർ ആംഗല മെർക്കലും, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയും ഉൾപ്പെടെ ഇരുപതിലധികം യൂറോപ്യൻ രാജ്യങ്ങളുടെ തലവന്മാരും ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios