ഷാര്‍പ് ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ളവയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇവര്‍.
ദുബൈ: ദുബൈ പൊലീസിന്റെ ഫസ്റ്റ് റെസ്‌പോണ്ടര്‍ ഫോഴ്‌സിലേക്ക് ആദ്യ ബാച്ച് വനിതാ ഓഫീസര്‍മാര്‍ ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങള്‍, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക സേനയിലേക്കാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം.
ദുബൈ പൊലീസ് അക്കാദമിയുടെ 36-ാമത് ബാച്ചിലെ 31 മുതിര്‍ന്ന വനിതാ കേഡറ്റുകളാണ് ചുമതലയേറ്റത്. ഷാര്‍പ് ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ളവയില്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് ഇവര്‍. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുക, അപകടകരമായി ഓടിക്കുന്ന വാഹനങ്ങള്‍ നിര്‍ത്തുക, സഞ്ചരിക്കുന്ന വാഹനങ്ങളില്‍ നിന്ന് എതിരാളികളെ വെടിവെക്കുക എന്നിവയിലും ഇവര്‍ക്ക് വേണ്ട ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. കൂടാതെ അപകടമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനും ഈ സംഘത്തെ പരിശീലിപ്പിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
