ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 

മസ്കറ്റ്: ഒമാനില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. 

മസ്കറ്റില്‍ നിന്നുള്ളയാളാണ് മരിച്ചത്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് ഒമാനില്‍ ഇതുവരെ 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 34 പേര്‍ക്ക് രോഗം ഭേദമായി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക