ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 161 വിദേശികള്‍ക്കുള്‍പ്പെടെ 460 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. 

മസ്‌കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാള്‍ നാളെ. ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും ഒമാന്‍ സുപ്രീം കമ്മറ്റി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുന്നാള്‍ നമസ്‌കാരവും ആഘോഷവും ഒത്തുചേരലുകളുമില്ലാത്ത ചെറിയ പെരുന്നാളിനാണ് ഒമാനിലെ വിശ്വാസികള്‍ ഈ വര്‍ഷവും സാക്ഷ്യം വഹിക്കുന്നത്.

കൊവിഡ് 19 വ്യാപനം രാജ്യത്ത് ഉയരുന്നതുമൂലം പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് ചെറിയ പെരുന്നാളിന് കര്‍ശന നിയന്ത്രണം സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 161 വിദേശികള്‍ക്കുള്‍പ്പെടെ 460 തടവുകാര്‍ക്ക് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്.