Asianet News MalayalamAsianet News Malayalam

യുഎഇയിലെ ആദ്യ സ്വദേശി ഡോക്ടര്‍ അന്തരിച്ചു; അനുശോചനം അറിയിച്ച് ദുബൈ ഭരണാധികാരി

1954ലാണ് അഹ്മദ് കാസിമിന് എം ബി ബി എസ് ലഭിച്ചത്. ഓര്‍തോപീഡിയാക് സര്‍ജനായ അദ്ദേഹം ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെയാണ് എം ബി ബി എസ് പൂര്‍ത്തിയാക്കിയത്.

first Emirati doctor passed away and dubai ruler convey condolences
Author
Dubai - United Arab Emirates, First Published Oct 12, 2021, 9:39 AM IST

ദുബൈ: യുഎഇയിലെ ആദ്യ എമിറാത്തി സര്‍ജന്‍ ഡോ. അഹ്മദ് കാസിം(94)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 

തന്റെ ജീവിതത്തിലെ അഞ്ച് പതിറ്റാണ്ടുകള്‍ അദ്ദേഹം ജനസേവനത്തിനും ചികിത്സയ്ക്കുമായി ചെലവഴിച്ചെന്നും അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 

1954ലാണ് അഹ്മദ് കാസിമിന് എം ബി ബി എസ് ലഭിച്ചത്. ഓര്‍തോപീഡിയാക് സര്‍ജനായ അദ്ദേഹം ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെയാണ് എം ബി ബി എസ് പൂര്‍ത്തിയാക്കിയത്. 1955ല്‍ ട്രിനിഡാഡില്‍ അത്യാഹിത വിഭാഗം ഓഫീസറായാണ് ആദ്യം ചുമതലയേറ്റത്. 1958ല്‍ എഡിന്‍ബര്‍ഗിലെത്തി എഫ് ആര്‍ സി എസ് നേടി. 1960ല്‍ ഇംഗ്ലണ്ടിലെത്തിയും എഫ് ആര്‍ സി എസ് നേടിയ ശേഷം സീനിയര്‍ ഓര്‍തോപീഡിയാക് സര്‍ജനായി ട്രിനിഡാഡിലേക്ക് മടങ്ങി. 1975ല്‍ യുഎഇയില്‍ മടങ്ങിയെത്തി സേവനം ആരംഭിച്ചു. 1977ല്‍ റാഷിദ് ഹോസ്പിറ്ററില്‍ ചേര്‍ന്നു. പിന്നീട് ഓര്‍തോപീഡിയാക് വിഭാഗം തലവനായി ദുബൈ ഹോസ്പിറ്റലിലേക്ക് മാറിയ അദ്ദേഹം 2004ലാണ് വിരമിച്ചത്. അദ്ദേഹത്തിന്‍റെ സഹോദരിയും ഗൈനക്കോളജിസ്റ്റുമായ ഡോ. സൈനബ് കാസിമാണ് യുഎഇയിലെ ആദ്യ വനിത എമിറാത്തി ഡോക്ടര്‍.

 

Follow Us:
Download App:
  • android
  • ios