ദുബൈ പൊലീസ് അക്കാദമിയില്‍ നിന്നാണ് ലെഫ്. നൗഫ് ഖാലിദ് അഹ്‍ലി ബിരുദം നേടിയത്.

ദുബൈ: ദുബൈയില്‍ ആദ്യമായി വനിതാ ജനറല്‍ ഡ്യൂട്ടി പൊലീസ് ഓഫീസറെ നിയമിച്ചു. ദുബൈയിലെ നായിഫ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ വനിതാ ഡ്യൂട്ടി പൊലീസ് ഓഫീസറായി ലെഫ്റ്റനന്റ് നൗഫ് ഖാലിദ് അഹ്‍ലി നിയമിക്കപ്പെട്ടത്.

ദുബൈ പൊലീസ് അക്കാദമിയില്‍ നിന്നാണ് ലെഫ്. നൗഫ് ഖാലിദ് അഹ്‍ലി ബിരുദം നേടിയത്. ദുബൈ പൊലീസിന്‍റെ ലോകോത്തര നേട്ടങ്ങള്‍ക്ക് നന്ദി പറഞ്ഞ ലെഫ്. നൗഫ്, ആഗോള പ്രശസ്തി നേടിയ ദുബൈ പൊലീസില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്‍ അഭിമാനമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

ഈ രംഗത്ത് വനിതാ കേഡര്‍മാരില്ലെന്ന് ശ്രദ്ധിയില്‍പ്പെട്ടതാണ് ജനറല്‍ ഡ്യൂട്ടി ഓഫീസറാകാനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ കാരണമെന്നും അവര്‍ വ്യക്തമാക്കി.