കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാര്‍(അബ്രഹാം ഉടമ്പടി)(Abraham Accords) ഒപ്പുവെച്ചിരുന്നു. ഇതിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചരിത്രത്തിലെ ആദ്യ ജൂത വിവാഹത്തിന് ബഹ്‌റൈന്‍ സാക്ഷ്യം വഹിക്കുന്നത്.

മനാമ: അമ്പത്തി രണ്ട് വര്‍ഷത്തിനിടെ ബഹ്‌റൈനില്‍(Bahrain) ആദ്യമായി ജൂത മതാചാര പ്രകാരമുള്ള വിവാഹം(Jewish wedding) നടന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാര്‍(അബ്രഹാം ഉടമ്പടി)(Abraham Accords) ഒപ്പുവെച്ചിരുന്നു. ഇതിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചരിത്രത്തിലെ ആദ്യ ജൂത വിവാഹത്തിന് ബഹ്‌റൈന്‍ സാക്ഷ്യം വഹിക്കുന്നത്.

ഞായറാഴ്ചയായിരുന്നു വിവാഹം. മനാമയിലെ റിറ്റ്‌സ് കാള്‍ട്ടണില്‍ വെച്ച് നടന്ന വിവാഹ ചടങ്ങിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത് ഓര്‍ത്തഡോക്‌സ് യൂണിയനാണ്. യുഎസിലെ മുന്‍ ബഹ്‌റൈന്‍ അംബാസഡര്‍ ഹൂദ നൊനൂവിന്റെ മകന്റെ വിവാഹമായിരുന്നു ഇത്. സന്തോഷ വാര്‍ത്ത ഹൂദ നൊനൂ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…

അഞ്ച് പതിറ്റാണ്ടിലേറെയുള്ള കാലയളവില്‍ നടക്കുന്ന ആദ്യ ജൂത വിവാഹമായതിനാല്‍ തന്നെ ഈ വിവാഹം പ്രധാനപ്പെട്ടതാണെന്ന് അസോസിയേഷന്‍ ഓഫ് ഗള്‍ഫ് ജ്യൂയിഷ് കമ്മ്യൂണിറ്റീസ്(എജിജെസി) റബ്ബി ഡോ. എലി അബാദി പറഞ്ഞു. 1880കള്‍ മുതല്‍ ബഹ്‌റൈന്‍ ജൂത സമൂഹമായിരുന്നു ജിസിസിയിലെ ഏക തദ്ദേശീയ ജൂത സമൂഹം. ഇവര്‍ക്കായി ജൂത പള്ളിയും സെമിത്തേരിയും മേഖലയില്‍ ഉണ്ട്.