തിരക്കേറിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ തിരിച്ച് പോക്കറ്റടിക്കുന്നതായിരുന്നു ഇവരുടെ രീതി. 

ദോഹ: ഖത്തറിലെ തിരക്കേറിയ സ്ഥലങ്ങളില്‍ പോക്കറ്റടിച്ച് പണം കവരുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത അഞ്ച് ഏഷ്യക്കാര്‍ ഖത്തറില്‍ അറസ്റ്റില്‍. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇവരെ പിടികൂടിയത്.

നിരവധി ആളുകളുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധ തിരിച്ച് പോക്കറ്റടിക്കുന്നതായിരുന്നു ഇവരുടെ രീതി. 

റിപ്പോര്‍ട്ടുകളും വിവരങ്ങളും അനുസരിച്ച് പ്രത്യേക സംഘം രൂപീകരിച്ച മന്ത്രാലയം അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചു. മോഷണ വസ്തുക്കളില്‍ ചിലത് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ തുടര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പാര്‍ക്കിങ് സ്ഥലത്ത് അജ്ഞാത മൃതദേഹം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സര്‍ക്കാര്‍ ഓഫീസിന്റെ പാര്‍ക്കിങ് ലോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവറിന്റെ പ്രധാന ഓഫീസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ അവസ്ഥയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി.