കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സാദ് അൽ-അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലുമാണ് മരണം സംഭവിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അ‌ഞ്ച് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം സാദ് അൽ-അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലുമാണ് മരണം സംഭവിച്ചത്. ഫയർഫോഴ്‌സ് ടീമുകൾ സ്ഥലത്തെത്തി തീയണച്ചു. അപകടത്തെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതായി അഗ്നിശമന വകുപ്പിന്റെ അൽ-തഹ്‌രിർ സെന്റർ അറിയിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവസ്ഥലം അന്വേഷണത്തിനായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.