കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചു പേർ തൽക്ഷണം മരണപ്പെട്ടു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.
റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കാറും പിക്കപ്പും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു (Five deaths). ഒരാൾക്ക് പരിക്കേറ്റു (One injured). ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽ (Azir Province) അബഹക്ക് സമീപം ബീഷ - സബ്‍തൽ അലായ റോഡിലായിരുന്നു അപകടം. എതിർ ദിശകളിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ചു പേർ തൽക്ഷണം മരണപ്പെട്ടു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാൾ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. റെഡ് ക്രസന്‍റ്, സിവിൽ ഡിഫൻസ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ ബീഷ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു; കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍
ഷാര്‍ജ: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു (Fire broke out in School bus). ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു (Al Taawun area, Sharjah) സംഭവം. ബസിലെ ഡ്രൈവറും സൂപ്പര്‍വൈസറും (Bus driver and supervisor) ചേര്‍ന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി (Safely evacuated). സിവില്‍ ഡിഫന്‍സ് (Civil Defence) അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ബസിലുണ്ടായിരുന്ന കുട്ടികളില്‍ ആര്‍ക്കും പരിക്കുകളോ പുകശ്വസിച്ചതിന്റെ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു. ബസ്‍ ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന സൂപ്പര്‍വൈസറുടെയും സമയോചിത ഇടപെടലാണ് പരിക്കുകളില്ലാതെ കുട്ടികളെ പുറത്തിറക്കുന്നതില്‍ നിര്‍ണായകമായത്. ഉച്ചയ്‍ക്ക് ശേഷം 2.52നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓപ്പേറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്.
ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 14 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സ്‍കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ബസുകളിലെ സൂപ്പര്‍വൈസര്‍മാര്‍ക്കും സിവില്‍ ഡിഫന്‍സ് നല്‍കിയ ബോധവത്കരണവും പരിശീലനവും യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനും ഒരു പരിക്കുമില്ലാതെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും അവര്‍ക്ക് സഹായകമായെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തില്‍ താഴെയായി; ഇന്ന് ഒരു മരണം
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 740 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,956 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,61,925 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,76,624 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,24,971 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,298 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 49,355 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
