Asianet News MalayalamAsianet News Malayalam

4200 ക്യാന്‍ മദ്യം കടത്തിയ കേസില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഖസബ് സ്‍പെഷ്യല്‍ ടാസ്‍ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്.

five expatriates arrested in oman for smuggling 4200 cans of liquor
Author
Muscat, First Published Oct 11, 2021, 5:26 PM IST

മസ്‍കത്ത്: ഒമാനില്‍ (Oman) വന്‍തോതില്‍ മദ്യം കടത്തിയ സംഭവത്തില്‍ (Liquor smuggling) അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി (Expats arrested). 61 ബോക്സുകളിലായി 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഖസബ് സ്‍പെഷ്യല്‍ ടാസ്‍ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെ മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡാണ് നടപടിയെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്. മദ്യമടങ്ങിയ പെട്ടികള്‍  ഇവിടെ വെച്ച് കൈമാറുന്നതിനിടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios