ഏഷ്യക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് അതേ രാജ്യക്കാരാനായ മറ്റൊരാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുവന്നത്. 

മസ്‍കത്ത്: ഒമാനില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട അഞ്ച് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത്‌ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഏഷ്യക്കാരായ അഞ്ച് പേര്‍ ചേര്‍ന്ന് അതേ രാജ്യക്കാരാനായ മറ്റൊരാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുവന്നത്. തുടര്‍ന്ന് ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ട് മോചനദ്രവ്യം ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്തശേഷം തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.