4,200ലധികം ക്യാനുകളും മദ്യക്കുപ്പികളും അടങ്ങിയ 61 പെട്ടികള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കറ്റ്: അനധികൃതമായി മദ്യം കടത്തിയതിന് ഒമാനില്‍ അഞ്ച് വിദേശികള്‍ പൊലീസിന്റെ പിടിയിലായി. രണ്ട് ബോട്ടുകളിലായി വലിയ അളവില്‍ മദ്യം കടത്തിയതിനാണ്അഞ്ച് പേരെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. 

4,200ലധികം ക്യാനുകളും മദ്യക്കുപ്പികളും അടങ്ങിയ 61 പെട്ടികള്‍ ബോട്ടില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസന്ദം ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസ്, ഖസബ് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മദ്യക്കടത്ത് സംഘത്തെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.