കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലയടയാളങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ഇവര്‍ അകത്ത് കയറിയതെന്നും കോടതി രേഖകളില്‍ പറയുന്നു. 

ഷാര്‍ജ: സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ അഞ്ച് വിദേശികളെ കോടതിയില്‍ ഹാജരാക്കി. ഒരു മൊബൈല്‍ ഫോണും റീചാര്‍ജ് കാര്‍ഡുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. അഞ്ച് പേരും ഏഷ്യക്കാരാണെന്ന് എമിറാത്ത് എല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടയിലെ സിസിടിവി ദൃശ്യങ്ങളും വിരലയടയാളങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് ഇവര്‍ അകത്ത് കയറിയതെന്നും കോടതി രേഖകളില്‍ പറയുന്നു. പ്രതികളില്‍ രണ്ട് പേര്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ തങ്ങള്‍ അകത്ത് കയറുമ്പോള്‍ തന്നെ ഡോറുകള്‍ തുറന്നുകിടക്കുകയായിരുന്നുവെന്നാണ് മറ്റ് പ്രതികള്‍ കോടതിയില്‍ പറഞ്ഞത്. പ്രാഥമിക വാദത്തിന് ശേഷം കോടതി കേസ് മേയ് ആറിലേക്ക് മാറ്റി.