ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ ശരീര അവശിഷ്‍ടങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

മനാമ: ബഹ്റൈനില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സല്‍മാന്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവരുടെ ശരീര അവശിഷ്‍ടങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

ട്രക്കിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഏഷ്യക്കാരാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ടെങ്കിലും മരണപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നതിനാലാണിത്. മരണപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.