റിയാദ്: സൗദി അറേബ്യയിലെ ഖത്തീഫില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവിടെ നിന്ന് നിരവധി ഭീകരരെ പിടികൂടുകയും ചെയ്തു. 15 മണിക്കൂറോളം സൈനിക ഓപ്പറേഷന്‍ നീണ്ടുനിന്നതായാണ് വിവരം.

പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെയുള്ള ഭീകരവാദികള്‍ ഉമ്മുല്‍ ഹമാം ഗ്രാമത്തിലെ ചില വീടുകളില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന പ്രദേശം വളഞ്ഞത്. സൈന്യത്തിന് നേരെ മോര്‍ട്ടാര്‍ ആക്രമണവും വെടിവെപ്പും ഉണ്ടായതോടെയാണ് പ്രത്യാക്രമണം നടത്തിയത്.