ഷാര്‍ജ: ഫ്ലാറ്റില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട ഒരു കുടുബത്തിലെ അഞ്ച് പേരെ രക്ഷപെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്‍ച രാവിലെ അല്‍ ബുതൈനയിലായിരുന്നു സംഭവം.

രാവിലെ 11 മണിയോടെയാണ് തീപ്പിടുത്തം സംബന്ധിച്ച് ഷാര്‍ജ സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന കുടുംബത്തിലെ അഞ്ച് പേരെയും രക്ഷപ്പെടുത്തി. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരെ പിന്നീട് ഡിസ്‍ചാര്‍ജ് ചെയ്‍തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലുള്ള ഒരു മുറിയില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സിന്റെ സമയോചിത പ്രവര്‍ത്തനത്തിലൂടെ കെട്ടിടത്തിലെ മറ്റ് ഫ്ലാറ്റുകളിലേക്ക് തീ പടരാതെ തടയാനായി.