അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1970 പേരില്‍ 309 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ  വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. പുതുതായി 117 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 166 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 363809 ഉം രോഗമുക്തരുടെ എണ്ണം 355548 ഉം ആയി. മരണസംഖ്യ 6291 ആയി ഉയര്‍ന്നു.

Add Asianetnews as a Preferred SourcegooglePreferred

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1970 പേരില്‍ 309 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 47, മക്ക 22, കിഴക്കന്‍ പ്രവിശ്യ 22, അസീര്‍ 6, മദീന 5, വടക്കന്‍ അതിര്‍ത്തി മേഖല 4, തബൂക്ക് 3, ഹാഇല്‍ 2, ഖസീം 2, ജീസാന്‍ 2, നജ്‌റാന്‍ 1, അല്‍ജൗഫ് 1.