തര്‍മദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

മസ്‍കത്ത്: ഒമാനിലെ അല്‍ മസ്‍ന വിലായത്തിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് അഞ്ച് പേരെ രക്ഷപെടുത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. തര്‍മദില്‍ തൊഴിലാളികളുടെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അഞ്ച് പേരെയും പരിക്കേല്‍ക്കാതെ രക്ഷിക്കാനായതായി അധികൃതര്‍ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred