റിയാദ്: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അല്‍ ഫൈസലിയയിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ ശ്വാസംമുട്ടിയായിരുന്നു അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ അഞ്ച് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.