പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യന്‍ മഹ്‌സൂസിലൂടെ മുമ്പ് 35 ദിര്‍ഹവും 350 ദിര്‍ഹവും നേടിയിട്ടുണ്ട്. റാഫിള്‍ ഡ്രോയിലെ മൂന്ന് വിജയികളും തങ്ങളുടെ പെണ്‍മക്കളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനാണ് സമ്മാനത്തുക വിനിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ദുബൈ: മഹ്‌സൂസിലൂടെ അഞ്ചാം തവണയും വിജയിച്ച പ്രവാസി ഇന്ത്യക്കാരനായ സുബ്രഹ്മണ്യന് 70-ാമത് പ്രതിവാര തത്സമയ മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹത്തിന്റെ സമ്മാനം.
ഷാര്‍ജയില്‍ നിന്നുള്ള 55 വയസ്സുള്ള ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് സൂപ്പര്‍വൈസറായ ഇദ്ദേഹം മുമ്പ് 35 ദിര്‍ഹം മൂന്നു തവണയും 350 ദിര്‍ഹം ഒരു തവണയും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ താമസിക്കുന്ന രണ്ട് ഇന്ത്യക്കാര്‍ കൂടി പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദീര്‍ഹം വീതം നേടി.
തങ്ങളുടെ പെണ്‍മക്കള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരുന്നതിനായി സമ്മാനത്തുക ഉപയോഗിക്കുമെന്നാണ് വിജയികളായ മൂന്നുപേര്‍ക്കും പറയാനുള്ളത്. തന്റെ മകളുടെ സംഗീതവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സമ്മാനത്തുക വിനിയോഗിക്കുമെന്ന് വിജയിയായ സുബ്രഹ്മണ്യന്‍ പറഞ്ഞു. 'എന്റെ 15 വയസ്സുള്ള മകള്‍ മനോഹരമായി കീബോര്‍ഡ് വായിക്കും. ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ നേരിട്ട് തെരഞ്ഞെടുത്തവരില്‍ ഒരാളാണവള്‍. സൗണ്ട് എഞ്ചിനീയറാകണമെന്ന അവളുടെ സ്വപ്‌നം സഫലമാക്കാന്‍ ഈ തുക സഹായിക്കും'- അഞ്ച് തവണ മഹ്‌സൂസ് വിജയിയായ അദ്ദേഹം പറഞ്ഞു.
'അഞ്ചു തവണ ഞാന്‍ മഹ്‌സൂസില്‍ വിജയിച്ചത്, ആളുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം അവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നതിനായി ഉപയോഗിക്കാമെന്നതിന് തെളിവാണ്. പക്ഷേ നിങ്ങള്‍ ചെയ്യേണ്ട ഒരേയൊരു കാര്യം തുടര്‍ച്ചയായി നറുക്കെടുപ്പില്‍ പങ്കെടുക്കുക എന്നുള്ളതാണ്'- സുബ്രഹ്മണ്യന്‍ പറഞ്ഞവസാനിപ്പിച്ചു.
സൗദി അറേബ്യയില്‍ താമസിക്കുന്ന 54 വയസ്സുള്ള ഇലക്ട്രോണിക്‌സ് സ്‌റ്റോര്‍ ഉടമയായ ഇബ്രാഹിം, മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തന്റെ മകളെ പിന്തുണയ്ക്കാനാകുന്നതിന്റെ സന്തോഷത്തിലാണ്. 'അധികം ബാധ്യതകളില്ലാതെ തന്നെ മകളുടെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാന്‍ എനിക്ക് അവളെ സഹായിക്കാനാകും, മഹ്‌സൂസിന് നന്ദി. അവളുടെ ജീവിതം മെച്ചപ്പെടുത്താനും ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സഫലമാക്കാനും ഈ പണം കൊണ്ട് സാധിക്കും. എന്റെ ഭാഗ്യമായാണ് മകളെ ഞാന്‍ കണക്കാക്കുന്നത്'- ഇബ്രാഹിം പറഞ്ഞു.
സൗദി അറേബ്യയില്‍ താമസിക്കുന്ന 54കാരനായ സുഭാഷ് ചന്ദ്രയും റാഫിള്‍ ഡ്രോയിലെ വിജയിയാണ്. മകളുടെ ഭാവിക്കായി സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെയും പദ്ധതി.
'എന്റെ മകള്‍ അടുത്ത വര്‍ഷം വിവാഹിതയാകും. കൃത്യസമയത്ത് അപ്രതീക്ഷിതമായെത്തിയ ഈ തുക കൊണ്ട് മകളുടെ വിവാഹം, കടക്കെണിയിലാകാതെ തന്നെ എല്ലാ പകിട്ടോടെയും ശോഭയോടെയും നടത്താം'- ഇലക്ട്രീഷ്യനായ അദ്ദേഹം പറഞ്ഞു. ഒരു സുഹൃത്താണ് സുഭാഷ് ചന്ദ്രയോട് മഹ്‌സൂസിനെ കുറിച്ച് പറഞ്ഞത്.
'ഞാന്‍ 10-ാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ്. എനിക്ക് ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല. 35 ദിര്‍ഹത്തിന് ഇത്ര വലിയ തുക വിജയിക്കാനായത് എന്നെ സംബന്ധിച്ചിടത്തോളം ജീവിതം മാറ്റി മറിക്കുന്നതാണ്'- സുഭാഷ് ചന്ദ്ര പറഞ്ഞു. മകന്റെ പഠനത്തിനും യുഎഇയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാനും ഈ തുക ഉപയോഗിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
70-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ 14 വിജയികള്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഓരോരുത്തരും 71,428 ദിര്‍ഹം വീതം സ്വന്തമാക്കി. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. ഏപ്രില്‍ രണ്ട് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
