അഞ്ച് അറബ് വനിതകളാണ് പിടിയിലായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.  

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മസാജ് സേവനം നല്‍കിയ അഞ്ച് സ്ത്രീകള്‍ അറസ്റ്റിലായതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറഖിലുള്ള ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

ആരോഗ്യ മന്ത്രാലയം, വാണിജ്യ,വ്യവസായ, ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് മസാജ് നടത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് മുഹറഖ് പൊലീസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. അഞ്ച് അറബ് വനിതകളാണ് പിടിയിലായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.