ജോലി സമയത്ത് മൂന്ന് മണിക്കൂറുകള്‍ വരെ ഇങ്ങനെ ഇളവ് അനുവദിക്കും. രാജ്യത്തെ ജീവിതനിലവാരവും ജനങ്ങളുടെ സന്തോഷവും വര്‍ദ്ധിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം.
അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സര്‍ക്കാര്‍ മേഖലയിലെ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ജോലിസമയത്തില്‍ ഇളവ് അനുവദിക്കും. കുട്ടികളുടെ സ്കൂളുകളില്‍ രക്ഷാകര്‍തൃ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സ്കൂളിലെ മറ്റ് ചടങ്ങുകളില്‍ സംബന്ധിക്കാനുമാണ് ജോലി സമയത്ത് ഇളവ് അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന ക്യാബിനറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ജോലി സമയത്ത് മൂന്ന് മണിക്കൂറുകള്‍ വരെ ഇങ്ങനെ ഇളവ് അനുവദിക്കും. രാജ്യത്തെ ജീവിതനിലവാരവും ജനങ്ങളുടെ സന്തോഷവും വര്‍ദ്ധിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. കുട്ടികളുടെ പഠനത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാവാന്‍ ഉദ്ദ്യോഗസ്ഥകളായ അമ്മമാര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന പരാതിക്ക് പരിഹാരം കൂടിയാണിത്. രാജ്യത്തെ 94,000 വിദ്യാര്‍ത്ഥികള്‍ക്കും 28,000 ജീവനക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.
