Asianet News MalayalamAsianet News Malayalam

വന്ദേഭാരത്: എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സര്‍വിസുകള്‍. നവംബര്‍ 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക.

flights from saudi announced under vande bharats eighth phase
Author
Riyadh Saudi Arabia, First Published Nov 10, 2020, 5:01 PM IST

റിയാദ്: വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂള്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ 50 സര്‍വീസുകളും കേരളത്തിലേക്കാണ്. ദമ്മാമില്‍ നിന്നും 31 ഉം റിയാദില്‍ നിന്നും 11 ഉം ജിദ്ദയില്‍ നിന്നും എട്ടും സര്‍വീസുകളാണ് കേരളത്തിലേക്കുള്ളത്.

ദമ്മാമില്‍ നിന്ന് നവംബര്‍ 11, 18, 25, ഡിസംബര്‍ ആറ്, 13, 20, 27 തീയതികളില്‍ ഓരോന്നും നവംബര്‍ 15, 22, 29 തീയതികളില്‍ രണ്ട് വീതം സര്‍വീസുകളും കൊച്ചിയിലേക്കുണ്ട്. നവംബര്‍ ഒമ്പത്, 11, 12, 16, 18, 19, 23, 25, 26, 30, ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ തിരുവന്തപുരത്തേക്കും നവംബര്‍ 13, 20, 27 തീയതികളില്‍ കോഴിക്കോട്ടേക്കും സര്‍വീസുകള്‍ നടത്തും. ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസില്ല. റിയാദില്‍ നിന്നും നവംബര്‍ 13, ഡിസംബര്‍ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ ഓരോന്നും നവംബര്‍ 18, 25 തീയതികളില്‍ രണ്ട് വീതം സര്‍വിസുകള്‍ തിരുവനന്തപുരത്തേക്കും നവംബര്‍ 11 ന് കണ്ണൂരിലേക്ക് ഒരു സര്‍വിസുമാണുള്ളത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സര്‍വിസുകളില്ല.

ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. നവംബര്‍ 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. റിയാദില്‍ നിന്നും ലക്നൗ വഴി ഡല്‍ഹിയിലേക്ക് എട്ടും അമൃത്സര്‍ വഴി ഡല്‍ഹിയിലേക്ക് ഏഴും ഹൈദരാബാദിലേക്ക് മൂന്നും സര്‍വീസുകളും ദമ്മാമില്‍ നിന്നും ലക്നൗ വഴി ഡല്‍ഹിയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് മൂന്നും സര്‍വീസുകളും ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്നോവിലേക്ക് 15 ഉം ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഏഴും സര്‍വീസുകളാണ് ബാക്കിയുള്ളവ. 

Follow Us:
Download App:
  • android
  • ios