റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ഈ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും അറിയിച്ചു.

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവീസുകൾ മാത്രം അനുവദിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടാം. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്നാണ് വന്ദേ ഭാരത് വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചത്.

𝐀𝐭𝐭𝐞𝐧𝐭𝐢𝐨𝐧 ⚠️ 𝑻𝒉𝒆 𝑲𝒊𝒏𝒈𝒅𝒐𝒎 𝒐𝒇 𝑺𝒂𝒖𝒅𝒊 𝑨𝒓𝒂𝒃𝒊𝒂 𝒉𝒂𝒔 𝒔𝒖𝒔𝒑𝒆𝒏𝒅𝒆𝒅 𝒊𝒏𝒕𝒆𝒓𝒏𝒂𝒕𝒊𝒐𝒏𝒂𝒍 𝒇𝒍𝒊𝒈𝒉𝒕 𝒔𝒆𝒓𝒗𝒊𝒄𝒆𝒔 𝒕𝒐 𝒂𝒏𝒅 𝒇𝒓𝒐𝒎 𝒕𝒉𝒆 𝑲𝒊𝒏𝒈𝒅𝒐𝒎. 𝑯𝒆𝒏𝒄𝒆,...

Posted by Air India Express on Monday, December 21, 2020