സൗദിയിലെ ജിസാനില്‍ സിവില്‍ ഡിഫന്‍സ് പ്രളയ മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും പൊടിക്കാറ്റുമുണ്ടാകാന്‍ സാധ്യത.

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൗദി പ്രകൃതി സംരക്ഷണ-കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്‍വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. വെള്ളം ഒഴുകുന്ന പ്രദേശങ്ങള്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred