ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി 8.30ന് ആണ് ധാക്കയില്‍ എത്തേണ്ടിയിരുന്നത്.

ദുബൈ: ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം യാത്രക്കാരന്റെ മരണത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ദുബൈയില്‍ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ എഫ്.എസഡ് 523 വിമാനമാണ് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കിയത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട വിമാനം പ്രാദേശിക സമയം രാത്രി 8.30ന് ആണ് ധാക്കയില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 59 വയസുകാരനായ ബംഗ്ലാദേശ് പൗരന്‍ ഹൃദയാഘാത്തെ തുടര്‍ന്ന് യാത്രാ മദ്ധ്യേ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള കറാച്ചി വിമാനത്താവളത്തില്‍ രാത്രി 8.17ന് വിമാനം അടിയന്തിരമായി ഇറക്കുകയായിരുന്നു. ലാന്റിങിന് ശേഷം മെഡിക്കല്‍ സംഘം നടത്തിയ പരിശോധയിലാണ് യാത്രക്കാരന്റെ മരണം സ്ഥിരീകരിച്ചത്. മരണപ്പെട്ടയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഫ്ലൈ ദുബൈ അധികൃതര്‍ അറിയിച്ചു.

Read also: പ്രവാസി യുവാവ് ആത്മഹത്യ ചെയ്‍തതിന് പിന്നില്‍ കൊള്ളപ്പലിശക്കാരെന്ന് ശബ്ദരേഖ; പരാതിയുമായി ഭാര്യ