അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പദ്ധതി വഴി സാധിക്കും. തുടക്കത്തില്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് സേവനം.
അബുദാബി: അബുദാബിയില്‍ എത്തുന്ന വിമാന യാത്രക്കാരെ ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ എത്തിക്കാന്‍ പറക്കും ടാക്സി വരുന്നു. ഇലക്ട്രിക് എയര്‍ ടാക്സിയില്‍ യാത്രക്കാരെ വീട്ടില്‍ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി അബുദാബി എയര്‍പോര്‍ട്സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ്പ് എഡിപിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു സര്‍വീസ്.
പദ്ധതിയുടെ സാധുതപഠനവും മാര്‍ക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബുദാബിയില്‍ നടത്തും. അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പദ്ധതി വഴി സാധിക്കും. തുടക്കത്തില്‍ അബുദാബിയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് സേവനം. ഭാവിയില്‍ മറ്റ് എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കും. ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് കുത്തനെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും സാധിക്കുന്നതിനാല്‍ പ്രത്യേക റണ്‍വേയുടെ ആവശ്യമില്ലെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായി ജമാല്‍ അല്‍ ദാഹിരി പറഞ്ഞു.
Read More - യുഎഇയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
യുഎഇയില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ്
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനല്‍കുന്ന തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി 2023 ജനുവരി ഒന്നു മുതല്‍ തുടങ്ങും. പദ്ധതിയിലെ അംഗത്വം എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‍തു. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
Read More -മുസ്ലിം ഇതര പ്രവാസികള്‍ക്കായി യുഎഇയില്‍ സിവില്‍ വിവാഹ സേവനങ്ങള്‍
യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്. രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം.
