രോഗത്തിന് ചികിത്സതേടിയെത്തിയ ഇയാളെ പരിശോധിക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്തപരിശോധന നടത്തി. 

മനാമ: ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ അവിടെവെച്ച് അറസ്റ്റിലായി. ഏഷ്യന്‍ രാജ്യക്കാരനാണ് സല്‍മാനിയ ആശുപത്രിയില്‍ വെച്ച് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രോഗത്തിന് ചികിത്സതേടിയെത്തിയ ഇയാളെ പരിശോധിക്കുന്നതിനിടെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളതായി ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. പൊലീസില്‍ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്തപരിശോധന നടത്തി. മോര്‍ഫിനും ഹാഷിഷും ഉപയോഗിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. 

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ആറ് മാസം തടവും 500 ദിനാര്‍ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. എന്നാല്‍ തല്‍കാലത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്.