എടിഎം ഉപയോഗിക്കാനറിയാത്തവരെ സഹായിക്കനെന്ന മട്ടില്‍ ഒപ്പം കൂടി പിന്‍ നമ്പര്‍ മനസിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇടപാടിന് ശേഷം കാര്‍ഡുകള്‍ മാറ്റി നല്‍കുകയും ചെയ്യും. 

റിയാദ്: എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. എടിഎമ്മുകള്‍ക്ക് സമീപം നില്‍ക്കുകയും പണമെടുക്കാനെത്തുന്ന പ്രായം ചെന്നവരെയും വിദേശികളെയും കബളിപ്പിച്ച് പണം തട്ടുകയുമായിരുന്നു ഇയാളുടെ രീതി. യെമന്‍ സ്വദേശിയായ പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു.

എടിഎം ഉപയോഗിക്കാനറിയാത്തവരെ സഹായിക്കനെന്ന മട്ടില്‍ ഒപ്പം കൂടി പിന്‍ നമ്പര്‍ മനസിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇടപാടിന് ശേഷം കാര്‍ഡുകള്‍ മാറ്റി നല്‍കുകയും ചെയ്യും. പിന്നീട് ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും സാധനങ്ങള്‍ വാങ്ങുകയുമായിരുന്നു ഇയാളുടെ രീതി. 74,900 റിയാല്‍ ഇങ്ങനെ കൈക്കലാക്കിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.