തന്റെ സ്വകാര്യ അക്കൌണ്ടില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയാണ് നടപടിക്ക് വഴിവെച്ചത്.
കുവൈത്ത് സിറ്റി: കുവൈത്ത് കറന്‍സിയെ പരിഹസിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്‍ത വിദേശിയെ കുവൈത്തില്‍ നിന്ന് നാടുകടത്തി. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പ്രാദേശി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തന്റെ സ്വകാര്യ അക്കൌണ്ടില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയാണ് നടപടിക്ക് വഴിവെച്ചത്. നോട്ടുകെട്ടുകള്‍ക്ക് മുന്നിലിരിക്കുന്ന ഇയാള്‍ വീമ്പ് പറയുകയും കറന്‍സിയെ പരിഹസിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ ശ്രദ്ധയില്‍പെട്ട അധികൃതര്‍ യുവാവിനെ കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
