സ്വന്തം വസ്‍ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) വിദേശ വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ (Suicide) ചെയ്‍തു. ജഹ്റ പൊലീസ് സ്റ്റേഷനിലെ (Jahra Police Station) സെല്ലിലായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്‍തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തം വസ്‍ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് നേരത്തെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നത്. സ്വകാര്യത പരിഗണിച്ച് വനിതകളുടെ സെല്ലുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഘടിപ്പിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബി ഉത്തരവിട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാരണം ഉള്‍പ്പെടെ കണ്ടെത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.