ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ  പ്രസ്താവനയിൽ പറയുന്നു. 

മസ്‍‍കത്ത്: ഒമാനിൽ അനധികൃതമായി നുഴഞ്ഞു കയറിയ ആറുപേർ റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് നുഴഞ്ഞു കയറാവാൻ ഇവരെ സഹായിച്ച ഒരു പ്രവാസിയെയും പൊലീസ് അറസ്റ്റ് ചെയ്‍തു. ഒമാനിലേക്ക് നുഴഞ്ഞു കയറാനായി ആറുപേർക്കും ഇയാള്‍ രാജ്യത്ത് അഭയം നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദോഫാർ ഗവര്‍ണറേറ്റിലെ സലാല വിലായത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്ത് എത്തുന്ന വിദേശികൾ പാലിക്കേണ്ട തൊഴിൽ നിയമങ്ങളും,താമസ കുടിയേറ്റ നിയമങ്ങളും ലംഘിച്ചുവെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഏഴു പേർക്കുമെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസ് പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Scroll to load tweet…

സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്‍തിട്ടുണ്ട്.

Read also: സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റില്‍

ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.